നാഗർകോവിൽ: ആലഞ്ചിക്ക് സമീപം കടലിലെ പാറയിൽ ഇരിക്കുന്നതിനിെട തിരമാലയിൽപ്പെട്ട് കാണാതായ രണ്ട്് യുവാക്കളുടെ മൃതദേഹം കണ്ടെടുത്തു. കരിങ്കലിന് സമീപം കപ്പിയറ ഓവലിള സ്വദേശി ജെബിൻ (25), ചെന്നൈ ചെങ്കൽപെട്ട്്്്്്്്് സ്വദേശി ബാലാജി (19) എന്നിവരാണ് മരിച്ചത്. ഡിസംബർ 30നാണ് ക്രിസ്മസ് ആഘോഷത്തിെൻറ ഭാഗമായി ചെന്നൈയിൽനിന്ന് നാട്ടിലെത്തിയ സുഹൃത്തുക്കളായ മൂന്നുപേർ കടലിലെ പാറയിൽ കയറിയത്. മൂന്ന് പേരും കടലിൽ വീണെങ്കിലും ഒരാൾ രക്ഷപ്പെട്ടു. വെള്ളിയാഴ്ചയാണ് മൃതദേഹങ്ങൾ മത്സ്യത്തൊഴിലാളികളും കുളച്ചൽ മൈറൻ പൊലീസും നടത്തിയ െതരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക്്്് കൈമാറി.