ഇരവിപുരം: കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കൊല്ലൂർവിള പള്ളിമുക്ക് ഷേഖൂന നഗർ 69 ഫൈസൽ മൻസിലിൽ സലിമിെൻറയും റഷീദയുടെയും മകൻ ഫൈസൽ (21) ആണ് മരിച്ചത്.വെള്ളിയാഴ്ച പുലർച്ച ഒന്നരയോടെ ബീച്ച് റോഡിലായിരുന്നു അപകടം. ഫൈസൽ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറിടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു.അപകടം നടന്നയുടൻ ഇരുവരെയും ആദ്യം ജില്ല ആശുപത്രിയിലും പിന്നിട് മേവറത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഫൈസലിനെ രക്ഷിക്കാനായില്ല.ഇടിച്ച കാർ നിർത്താതെ പോയി. കാർ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഫൈസലിെൻറ സഹോദരി: ഫാത്തിമ. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് കൊല്ലൂർവിള മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.