മുന്‍ എം.എല്‍.എ കിട്ടപ്പ നാരായണസ്വാമി നിര്യാതനായി
മൂന്നാര്‍: മുന്‍ എം.എല്‍.എയും പ്ലാൻററുമായ എന്‍. കിട്ടപ്പ നാരായണസ്വാമി (82) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് പള്ളിവാസല്‍ ആറ്റുകാടിലെ വീട്ടുവളപ്പില്‍ നടന്നു.1977ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ദേവികുളത്തുനിന്ന് എം.എൽ.എയായ കിട്ടപ്പന്‍ കെ.പി.സി.സി അംഗം, ഭവന നിർമാണ ബോര്‍ഡ് അംഗം സ്ഥാനങ്ങളും വഹിച്ചു. പരേതരായ നാരായണ സ്വാമിയുടെയും മറിയത്തിെൻറയും മകനാണ്. ഭാര്യ: പാര്‍വതി. മക്കള്‍: റാണി, രമണി, ജയലക്ഷ്മി, കെ. ബാലസുബ്രഹ്മണ്യന് (ദലിത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ്), പരേതനായ പത്മനാഭന്. മരുമക്കള്‍: അണ്ണാദുരൈ (സയൻറിസ്റ്റ്, പ്രതിരോധ വകുപ്പ്, എറണാകുളം), ജയകൃഷ്ണന് (പാലക്കാട്), രമേശ് (എച്ച്.ഡി.എഫ്.സി ബാങ്ക് ചെന്നൈ), ശോഭ. മുന്‍ എം.എല്‍.എ പരേതനായ എന്‍. ഗണപതി, കഴിഞ്ഞ തവണ ദേവികുളത്തെ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന എന്‍. ചന്ദ്രന് എന്നിവര്‍ സഹോദരന്മാരാണ്.കിട്ടപ്പ നാരായണ സ്വാമിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതി നിഷേധിച്ചതായി പരാതി. മുൻ എം.എൽ.എമാർക്ക് ഔദ്യോഗിക ബഹുമതി നൽകാറുണ്ട്.സർക്കാറിനുവേണ്ടി ദേവികുളം തഹസിൽദാർ റീത്ത് സമർപ്പിച്ചത് മാത്രമാണ് അംഗീകാരമായത്. പൊതുഭരണ വകുപ്പിൽനിന്ന് അറിയിപ്പ് ലഭിച്ചില്ലെന്നാണ് കലക്ടറുടെ വിശദീകരണം.