പറവൂർ: ഹൈകോടതി സീനിയർ ഗവൺമെൻറ് പ്ലീഡർ വിദ്യാവിലാസിനി റോഡിൽ നടുവിലെപ്പറമ്പിൽ അഡ്വ. അംജത് അലി (48) നിര്യാതനായി. രക്തസമ്മർദം കുറഞ്ഞതിനെത്തുടർന്ന് ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം. സി.പി.എം നേതാവും ഓൾ ഇന്ത്യ ലോയേഴ്സ് യൂനിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും പറവൂർ നഗരസഭ മുൻ ചെയർമാനുമായ അഡ്വ. എൻ.എ. അലിയുടെ മകനാണ്. ജനാധിപത്യ മഹിള അസോസിയേഷൻ നേതാവും നഗരസഭ മുൻ കൗൺസിലറുമായ പ്രഫ. റുഖിയ അലിയാണ് മാതാവ്. ഭാര്യ: ഫാത്തിമ. മക്കൾ: അലീന, അമയ.