കായംകുളം: ബേക്കറി ജീവനക്കാരൻ ജോലിക്കിടയിൽ കുഴഞ്ഞുവീണ് മരിച്ചു. ഐക്യ ജങ്ഷനിൽ വലിയ തെക്കതിൽ വീട്ടിൽ പരേതനായ സുൽത്താൻ പിള്ളയുടെ മകൻ കുഞ്ഞുമോനാണ് (54) മരിച്ചത്.കായംകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് എതിർവശത്ത് പ്രവർത്തിക്കുന്ന രാഗം ബേക്കറിയിലെ ജീവനക്കാരനാണ്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ജോലിക്കിെടയായിരുന്നു സംഭവം. ഉടൻ കായംകുളം ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: ഹക്കീം, ഷെമി.മരുമക്കൾ: റഹ്മത്ത്, ഷാൻ. ഖബറടക്കം ശനിയാഴ്ച രാവിലെ കീരിക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.