തുറവൂർ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അരൂർ ശാഖയിലെ ജീവനക്കാരൻ പട്ടണക്കാട് പഞ്ചായത്ത് നാലാംവാർഡ് ആലുങ്കൽ കൃഷ്ണ നിവാസിൽ പ്രദീപ് (56) കോവിഡ് ബാധിച്ച് മരിച്ചു.30ന് രാത്രി ഒമ്പതിന് നെഞ്ചുവേദന അനുഭവപ്പെട്ട ഉടൻ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിെച്ചങ്കിലും 9.30ഓടെ മരിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോൾ നടത്തിയ ആൻറിജൻ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മൃതദേഹം സംസ്കരിച്ചു. ഭാര്യ: ഉമ. മക്കൾ: ശ്യാമ, ശ്വേത.