തുറവൂർ: കോടംതുരുത്ത് പഞ്ചായത്ത് 11ാം വാർഡിൽ കളത്തിത്തറ വീട്ടിൽ അനന്തുവിനെ (22) വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. രജിമോൻ-സീമ ദമ്പതികളുടെ ഏകമകനാണ്. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം. മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോവിഡ് പരിശോധനക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം സംസ്കാരം നടത്തും. സഹോദരി: ആതിര.