മൂന്നാര്‍: സുഹൃത്തുക്കളുമായി മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തൃപ്പൂണിത്തറ തിരുവാങ്കുളം ശാസ്താംമുകള്‍ ചെട്ടിയാത്ത് വീട്ടില്‍ ക്യൂസയുടെ മകന് പോളി ക്യൂസയാണ് (29) മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് പതിനേഴ് പേരടങ്ങുന്ന സംഘം പുതുവത്സരാഘോഷങ്ങള്‍ക്കായി മൂന്നാറിലെത്തിയത്. വൈകീട്ട് ഭക്ഷണം കഴിക്കുന്നതിനിടെ വട്ടവടയിലെ സ്വകാര്യ റിസോർട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സുഹൃത്തുക്കള്‍ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ദേവികുളം എസ്.ഐയുടെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിച്ചു. മാതാവ്: അന്നം. സഹോദരന്: എബി.