ഇരിങ്ങാലക്കുട: കാരുകുളങ്ങര സ്വദേശിക്ക് മരണശേഷം നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇരിങ്ങാലക്കുട നഗരസഭ 31ാം വാര്‍ഡ് കാരുകുളങ്ങര കണക്കശ്ശേരി വീട്ടില്‍ രാജപ്പനാണ് (74) കഴിഞ്ഞ ദിവസം മരിച്ചത്. തമിഴ്നാട് വൈദ്യുതി ബോര്‍ഡ് റിട്ട. ഉദ്യോഗസ്ഥനാണ്. അൽഷിമേഴ്സ് രോഗിയായിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസം വീട്ടില്‍ വീഴുകയും ചെറിയ പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭാര്യ: പ്രസന്ന. മക്കള്‍: പ്രീത, പ്രദീപ്. മരുമക്കള്‍: സുരേഷ്, സത്യ. സംസ്കാരം നടത്തി.