ഗുരുവായൂർ: ചൊവ്വല്ലൂര്‍പ്പടി കനറ ബാങ്കില്‍ ജീവനക്കാരന് കുഴഞ്ഞുവീണ് മരിച്ചു. നെന്മിനി ചെറാടി ഉണ്ണികൃഷ്ണനാണ് (57) മരിച്ചത്. ബാങ്കിലെ ക്ലര്‍ക്കായിരുന്നു. രാവിലെ 11.30ഓടെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ മറ്റു ജീവനക്കാരുടെ സഹായത്തോടെ ആക്ട്സ് പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: പരേതയായ സുജന (മണത്തല ഹൈസ്കൂൾ മുൻ അധ്യാപിക). മക്കൾ: ദേവി സുഷമ, ദേവി സുചിത്ര. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.