ചെറുതുരുത്തി: ദേശമംഗലം വറവട്ടൂർ കളത്തുംപടിക്കൽ മുഹമ്മദ് കുട്ടി (മാമു -58) സൗദിയിലെ ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. 25 വർഷമായി ജിദ്ദയിൽ ഡ്രൈവറാണ്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: സഫിയ. മക്കൾ: നദീറ, നസീറ, നുസ്രത്ത്, നജ്മ, നൗഫൽ. മരുമക്കൾ: ഖമറുദ്ദീൻ, അസീസ്, അഷറഫ്, ഷാഹിദ്.