പെരിമ്പലം: പൊറ്റമ്മൽ തണ്ടായത്ത് കൂരിമണ്ണിൽ പാറപ്പുറത്ത് മോയിൻ ഹാജി (87) നിര്യാതനായി. 1921ലെ സ്വാതന്ത്ര്യസമരത്തിൽ പെങ്കടുത്ത് ജയിൽവാസം അനുഷ്ഠിച്ച പരേതനായ കുഞ്ഞിമൊയ്തീൻ കുട്ടിയാണ് പിതാവ്. ഭാര്യ: പാത്തുട്ടി കാക്കമൂലക്കൽ. മക്കൾ: അബ്ദുറഹ്മാൻ, കുഞ്ഞിമൊയ്തീൻ കുട്ടി എന്ന ബാപ്പു മാസ്റ്റർ (ഗവ. ഹൈസ്കൂൾ, നെല്ലിക്കുത്ത്), മുഹമ്മദ്, അബ്ദുൽ ഹമീദ് (സൗദി), ജമീല, സലീന. മരുമക്കൾ: മൊയ്തീൻ നെല്ലിക്കുത്ത്, റഹിയാനത്ത് കോട്ടുമല, ഹസീന വടക്കുമുറി, സാബിറ കൂട്ടിലങ്ങാടി, സഹ്റാബാനു വടക്കാങ്ങര, പരേതനായ ഇസ്ഹാഖ് ആലത്തൂർപടി. സഹോദരങ്ങൾ: പരേതരായ മുഹമ്മദ്, കോയഹാജി, പാത്തുമ്മ, ഖദീജ.