മാനന്തവാടി: ഡോട്ടേഴ്സ് ഒാഫ് സെൻറ് കമില്യസ് സഭാംഗമായ സിസ്റ്റർ ചെൽസ ബൊണാഞ്ഞോ (95) നിര്യാതയായി. ഇറ്റലിയിലെ വെനീസ് സ്വദേശിയായ ഇവർ 1977ൽ സഭ ആസ്ഥാനമായിരുന്ന മാനന്തവാടി രൂപതയിലെ കുറ്റിയാംവയലിൽ എത്തി. നോവിസ് മിസ്ട്രസായി എട്ടു വർഷം സേവനം ചെയ്തു. ബംഗളൂരുവിലും സേവനം ചെയ്തു.