കായംകുളം: ദേശീയപാതയിൽ കായംകുളം ഒ.എൻ.കെ ജങ്ഷന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് ട്രാവൽ ഏജൻസി ജീവനക്കാരനായ യുവാവ് മരിച്ചു. രണ്ട് യുവാക്കൾക്ക് പരിേക്കറ്റു. തിരുവനന്തപുരം ആര്യനാട് തൊള്ളൂർ താന്നിമൂട് േതാളൂർ എഡ്വിെൻറ മകൻ അരുണാണ് (25) മരിച്ചത്. കൊല്ലം പട്ടത്താനം മാടൻനട സ്വദേശികളായ ഷൈൻ (21), ശ്രീരാജ് (21) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച പുലർച്ച അഞ്ചോടെയായിരുന്നു സംഭവം. സാരമായി പരിക്കേറ്റ അരുണിനെ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്പലപ്പുഴയിലെ ട്രാവൽ ഏജൻസി ജീവനക്കാരനായിരുന്ന അരുൺ ഇവിടെനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സാരമായി പരിക്കേറ്റ ഷൈനിനെയും ശ്രീരാജിനെയും ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇവർ ജോലി ആവശ്യാർഥം ആലപ്പുഴക്ക് പോകുകയായിരുന്നു.