ചെങ്ങന്നൂർ: മകളുടെ ഇരുപത്തിയെട്ടുകെട്ട് നിശ്ചയിച്ചിരുന്ന ദിനത്തിെൻറ തലേന്ന് ബൈക്കപകടത്തിൽ പരിക്കേറ്റ പിതാവ് മരിച്ചു. ചെറിയനാട് ചെറുവല്ലൂർ മഠത്തിൽ കിഴക്കേതിൽ വീട്ടിൽ ഉണ്ണി ജി. നായരാണ് (33) മരിച്ചത്.
ഞായറാഴ്ച മകളുടെ 28 കെട്ട് ചടങ്ങ് നടത്താൻ നിശ്ചയിച്ചതാണ്. കഴിഞ്ഞദിവസം രാത്രി വെൺമണി വരമ്പൂർ ജങ്ഷന് സമീപത്ത് ബൈക്കിൽ സഞ്ചരിക്കുമ്പോൾ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റതിനെത്തുടർന്ന് ആദ്യം കൊല്ലകടവിലെയും പിന്നീട് പരുമലയിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെ മരിച്ചു. ഗൾഫിലായിരുന്ന ഉണ്ണി രണ്ടു വർഷമായി നാട്ടിലുണ്ട്. ഭാര്യ: അശ്വതി. സംസ്കാരം തിങ്കളാഴ്ച രാവിലെ വീട്ടുവളപ്പിൽ.