പള്ളുരുത്തി: നാടക-സിനിമ അഭിനേതാവ് ഇടക്കൊച്ചി മാളിയേക്കൽ വീട്ടിൽ രാധാകൃഷ്ണൻ (72) നിര്യാതനായി. സമ്മോഹനം, ഒരു സുന്ദരിയുടെ കഥ, ആരോമലുണ്ണി, സ്വരൂപം, സ്വം, മങ്കമ്മ, സ്നേഹദൂത്, പൂരം, ശയനം, രാജശിൽപി തുടങ്ങി പതിനഞ്ചോളം സിനിമകളും ടെലിവിഷനിലെ ആദ്യ മലയാള സീരിയൽ കൈരളീവിലാസം ലോഡ്ജിലും അപ്പൂപ്പൻ താടിയിലും അഭിനയിച്ചിട്ടുണ്ട്. ആയുർവേദ വൈദ്യനും ദീർഘകാലം ഇടക്കൊച്ചി കൗൺസിലറുമായിരുന്ന പി.കെ. കുട്ടികൃഷ്ണൻ വൈദ്യരുടെ മകനാണ്. സഹോദരങ്ങൾ: എം.കെ. നരേന്ദ്രൻ, പരേതനായ രാജേന്ദ്രൻ വൈദ്യർ.