ആലുവ: ആലുവയിലെ ആദ്യകാല വനിത ഫോട്ടോഗ്രാഫർ മരിയ സൂസി രാജു (ഗ്രേസി - 57) നിര്യാതയായി. ആലുവ ഉളിയന്നൂർ സ്വദേശിനിയായ ഇവർ ആലുവയിൽ ‘വർണ’ എന്ന പേരിൽ ഏറെക്കാലം സ്റ്റുഡിയോ നടത്തിയിരുന്നു. പൊലീസിനുവേണ്ടി മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് ചിത്രങ്ങളും മറ്റും പകർത്തിയിരുന്നു. ചടങ്ങുകൾക്ക് ഇരുചക്ര വാഹനത്തിലെത്തി ചിത്രങ്ങൾ പകർത്തുന്ന ഗ്രേസി ശ്രദ്ധിക്കപ്പെട്ടിരുന്നു.