ചെറുതോണി: കുളമാവിനുസമീപം ചേരിവനത്തിൽ വൈദ്യുതി ബോർഡിെൻറ കാലപ്പഴക്കംചെന്ന ടവർ ഒടിഞ്ഞുവീണുണ്ടായ അപകടത്തിൽ ടവറിെൻറ പണിയിലേർപ്പെട്ടിരുന്ന അന്തർസംസ്ഥാന തൊഴിലാളി മരിച്ചു. തമിഴ്നാട് തിരുെനൽവേലി സ്വദേശി അരുണാചലാണ് (47) മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളി മാരി ദുരൈയെ (32) കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുളമാവിൽനിന്ന് ഒന്നര കി.മീ. ഉൾവനത്തിലാണ് അപകടം നടന്നത്. കൂടെയുണ്ടായിരുന്ന തൊഴിലാളികൾ ചുമന്നാണ് പരിക്കേറ്റവരെ പുറംലോകത്തെത്തിച്ചത്. അരുണാചലത്തെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലൈൻ നവീകരണത്തിെൻറ ഭാഗമായി പുതിയ ലൈൻ വലിക്കുന്നതിനിടയിൽ കാലപ്പഴക്കം ചെന്ന ടവർ ഒടിയുകയായിരുന്നു. വൈദ്യുതി ബോർഡ് നൽകിയ കരാർപ്രകാരമാണ് പണി നടക്കുന്നത്. തൊഴിലാളികളെല്ലാം തമിഴ്നാട്ടുകാരാണ്. കുളമാവ് പൊലീസും രക്ഷാപ്രവർത്തനം നടത്തി.