കുട്ടനാട്: കോവിഡ് മഹാമാരിക്കിടെ തുറന്ന സ്കൂളിൽനിന്ന് വീട്ടിലെത്തിയ അധ്യാപിക തലകറക്കത്തിന് പിന്നാലെ മരിച്ചു. മുട്ടാര്‍ സെൻറ് ജോർജ് ഹയര്‍ സെക്കൻഡറി സ്കൂള്‍ അധ്യാപികയും മുട്ടാര്‍ ആറ്റുപുറം വീട്ടില്‍ വിമുക്തഭടനായ സണ്ണിച്ചെൻറ ഭാര്യയുമായ റോസമ്മ ചാക്കോയാണ് (55) മരിച്ചത്. സ്കൂളിലെ ആദ്യദിനത്തിനുശേഷം വീട്ടിലെത്തിയ റോസമ്മ ചാക്കോക്ക് തലകറക്കം അനുഭവപ്പെട്ടിരുന്നു. രാത്രി 10ഓടെ വീണ്ടും തലകറക്കം അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
മക്കള്‍: സിമ്മി സ്കറിയ, നിമ്മി സ്കറിയ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് മുട്ടാര്‍ സെൻറ് ജോർജ് വലിയപള്ളി സെമിത്തേരിയില്‍.