ചേപ്പാട്: സാമൂഹിക-ആധ്യാത്മിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന ഏവൂർ തെക്ക് ചാലുമ്പാട്ട് തെക്കതിൽ ഉത്തമൻ വൈദ്യൻ (പുരുഷോത്തമൻ -82) നിര്യാതനായി. രാമപുരം, ഏവൂർ തുടങ്ങി അനേകം ക്ഷേത്രങ്ങളിൽ സപ്താഹ-നവാഹയജ്ഞങ്ങളുടെ പ്രധാന കാര്യദർശിയും നിരവധി ക്ഷേത്രങ്ങളിൽ പള്ളിപ്പാനപോലുള്ള ചടങ്ങുകളുടെ സംഘാടകനുമായിരുന്നു. ഭാര്യ: രാജമ്മ. മക്കൾ: സന്തോഷ് കുമാർ, സതീഷ് കുമാർ, സുരേഷ് കുമാർ. മരുമക്കൾ: ലത സന്തോഷ്, മേഴ്സി സുരേഷ്.