കല്ലടിക്കോട്: തച്ചമ്പാറ സ്കൂൾ ജങ്ഷനിൽ ഞായറാഴ്ച വൈകീട്ടുണ്ടായ ബൈക്കപകടത്തിൽ മധ്യവയസ്കൻ മരിച്ചു. മണ്ണാർക്കാട് ശിവൻകുന്ന് സ്വദേശി രാമൻകുട്ടിയാണ് (55) മരിച്ചത്. കാരാകുർശ്ശി സ്വദേശി രാജൻ, കരിമ്പ എടുക്കുർശ്ശി സ്വദേശി മുഹമ്മദ് കുട്ടി എന്നിവർക്ക് പരിക്കേറ്റു. ഇവരെ മണ്ണാർക്കാെട്ട സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാരാകുർശ്ശിയിലെ പണിസ്ഥലത്തുനിന്ന് രാജനും രാമൻകുട്ടിയും മണ്ണാർക്കാട്ടേക്ക് വരുംവഴിയായിരുന്നു അപകടം. പള്ളിയിൽനിന്ന് നമസ്കാരം കഴിഞ്ഞ് തച്ചമ്പാറ ആശുപത്രിയിലേക്ക് നടന്നുപോകുന്നതിനിടെയാണ് മുഹമ്മദ് കുട്ടിയെ ബൈക്കിടിച്ചത്. രാമൻകുട്ടിയുടെ മൃതദേഹം തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.