തിരുവണ്ണൂർ: ചന്ദനശ്ശേരി പാലാട്ട് വീട്ടിൽ രാജീവിൻെറ (മുൻ അക്ബർ ട്രാവൽസ് ജീവനക്കാരൻ) മകൻ എം.കെ. (16) നിര്യാതനായി. മീഞ്ചന്ത ആർ.കെ മിഷൻ സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയും സംസ്ഥാന ബാഡ്മിൻറൺ താരവുമായിരുന്നു. മാതാവ്: ജിഷ രാജീവ്. സഹോദരൻ: എം.കെ. അശ്വിൻ (സൗത്ത് ഇന്ത്യൻ ബാങ്ക്). സംസ്കാരം ബുധനാഴ്ച മാനാരി ശ്മശാനത്തിൽ. കുഞ്ഞമ്മു കല്ലായി: വാഴപ്പറമ്പില്‍ പരേതനായ വേലായുധൻെറ ഭാര്യ കുഞ്ഞമ്മു (93) നിര്യാതയായി. മക്കള്‍: ചന്ദ്രിക, പുഷ്പ, ലത, പരേതയായ പങ്കജം. മരുമക്കള്‍: രാമദാസന്, വാസുദേവന്‍, പരേതരായ രാമചന്ദ്രന്, മോഹനന്. സഞ്ചയനം വ്യാഴാഴ്ച. മുസ്തഫ കൊയിലാണ്ടി: പുളിയഞ്ചേരി മുണ്ടിയാടിയിൽ താമസിക്കും കൊളാരികുറ്റി മുസ്തഫ (56) നിര്യാതനായി. പരേതരായ അസൈനാറിൻെറയും കുൽസംബിയുടെയും മകനാണ്. ഭാര്യമാർ: ബീപാത്തു, ഫാത്തിമ. മക്കൾ: റാഫിഖ്, ആബിദ്, റാഹിന, മുഹ്സിന, മുഹമ്മദ് ഷാഹിദ്. മരുമക്കൾ: ജംഷീറ, സഫീന, യഹിയ, നസീർ, മുഹ്സിന.