കടയ്ക്കൽ: ഭാര്യയുടെ സഞ്ചയനദിവസം ഭർത്താവും മരിച്ചു. എറ്റിൻകടവ് വളവുംതെങ്ങ് വിളയിൽ വീട്ടിൽ (ഉദയഗിരി) പ്രഭാകരൻ (70), ഭാര്യ രാജമ്മ (68) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ 29ന് രാജമ്മ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഞായറാഴ്ച നടന്ന സഞ്ചയന ചടങ്ങുകൾക്ക് ശേഷം വൈകുന്നേരത്തോടെ പ്രഭാകരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ പ്രഭാകരൻ മരിച്ചു. മക്കൾ: ബീന, ബിനു. മരുമക്കൾ: പ്രകാശ്, ശരണ്യമോൾ.