ശാസ്താംകോട്ട: പ്രമുഖ സി.പി.എം നേതാവും പൊതുപ്രവര്‍ത്തകനുമായ പോരുവഴി വാസുദേവന്‍(88) നിര്യാതനായി. കുന്നത്തൂരിലെ സി.പി.എമ്മിെൻറ ശക്തനായ വക്താവായിരുന്ന പോരുവഴി പാര്‍ട്ടിയെ കുന്നത്തൂരില്‍ കെട്ടിപ്പടുത്ത പ്രമുഖരിലൊരാളാണ്. 1965 മുതല്‍ 1995 വരെ മൂന്നുപതിറ്റാണ്ട് പോരുവഴി പഞ്ചായത്ത് പ്രസിഡൻറായിരുന്നു. സി.പി.എം ഏരിയ കമ്മിറ്റി അംഗം, ആക്ടിങ് സെക്രട്ടറി എന്നീനിലകളില്‍ പ്രവര്‍ത്തിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗവും സ്ഥിരം സമിതി അധ്യക്ഷനുമായിരുന്നു. കെ.ആര്. ഗൗരിയമ്മയുടെ സഹയാത്രികനായിരുന്ന അദ്ദേഹം പിന്നീട് ജെ.എസ്.എസിലേക്ക് എത്തി. ബി.ജെ.പി നേതാവ് രാജ്നാഥ് സിങ് ഭരണിക്കാവില്‍ നടന്ന ചടങ്ങില്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കിയത് വലിയ സംഭവമായെങ്കിലും പൊതുപ്രവര്‍ത്തനത്തില്‍നിന്ന് പോരുവഴി വാസുദേവന്‍ പിന്മാറിയ കാലമായിരുന്നു പിന്നെ. ഭാര്യ: സാവിത്രി. മക്കള്‍: അനില്‍, അനിത. മരുമക്കള്‍: വി.എസ്. സ്മിതി (ഓയില്‍ പാം ഇന്ത്യ), എന്‍.വി. അജിത് പ്രസാദ് ജയന് (ഗവ.കോണ്ട്രാക്ടര്). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.