അടൂർ: മങ്ങാട് പാറക്കൽ താരാവീട്ടിൽ അബൂബക്കർ (86) കോവിഡ് ബാധിച്ച് മരിച്ചു. പനി ബാധിതനായി ശനിയാഴ്ച ചായലോട് സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാവിലെ മരിച്ചു. കോട്ടയം കൊണ്ടാട്ടുപറമ്പിൽ ‘സ്മരണ’യിൽ കുടുംബാംഗമാണ്. മക്കൾ: ഷൈലജ, പരേതയായ സബീന, ഷൈജു സാദിഖ്. മരുമക്കൾ: ഷാജഹാൻ, ബഷീർ, മുഹ്സിന. സംസ്കാരം പിന്നീട്.