കൊടുങ്ങല്ലർ: കുടുംബ വഴക്കിനെ തുടർന്ന് വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വിവിധ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എടവിലങ്ങ് കാര പഞ്ചായത്തുകുളം മണ്ണാട്ടറ ശിവരാമനാണ് (70) മരിച്ചത്. ശിവരാമെൻറ മകൻ സജിത്തിനെയാണ് (കണ്ണൻ -35) കൊടുങ്ങല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. ഞായറാഴ്ച രാത്രി പത്തരയോടെയാണ് ഇരുവരും തമ്മിൽ വഴക്കും കൈയേറ്റവുമുണ്ടായത്. കണ്ണന് തലക്ക് കുപ്പികൊണ്ടുള്ള അടിയേറ്റ പാടുകളുണ്ട്. ഇയാൾ ഓട്ടോറിക്ഷ വിളിച്ച് ആശുപത്രിയിലേക്ക് പോകുന്നതിനിടെ ശിവരാമൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം തൃശൂരിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണകാരണം അറിയാനാകൂവെന്ന് കൊടുങ്ങല്ലൂർ പൊലീസ് പറഞ്ഞു.