മലപ്പുറം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. പൂക്കോട്ടൂര്‍ അറവങ്കര പള്ളിപ്പടിയിലെ നൊട്ടത്ത് അലവിക്കുട്ടിയാണ് (65) മരിച്ചത്. ഡിസംബര്‍ 29ന് അറവങ്കര പള്ളിപ്പടി നുറുല്‍ ഹുദാ മദ്റസക്ക് സമീപമായിരുന്നു അപകടം. വൈകീട്ട് 6.30ഒാടെ അലവിക്കുട്ടി സഞ്ചരിച്ച സ്കൂട്ടറില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മാതാവ്: പുള്ളിയില്‍ ഇത്താച്ചുമ്മ. ഭാര്യ: തറമണ്ണില്‍ സഫിയ. മക്കള്‍: ലിയാഖത്തലി, അന്‍വര്‍ സാദത്ത്, ഷമീന. മരുമക്കള്‍: ഹുസൈന് വേങ്ങശ്ശേരി (മങ്കട), രിസ്ല, ഫര്‍സാന. സഹോദരങ്ങള്‍: ഡോ. അബ്ദുല്‍ ജബ്ബാര്‍ (റിട്ട. പ്രഫസര്‍, ഫാറൂഖ് കോളജ്), ബീരാന് കുട്ടി (റിട്ട. പ്രിന്‍സിപ്പൽ, ജി.വി.എച്ച്.എസ്.എസ് പുല്ലാനൂര്‍), പാത്തുമ്മ കുട്ടി, സുബൈദ ടീച്ചര്‍ (എ.എം.എൽ.പി സ്കൂള്‍ വലിയപറമ്പ്).