ശ്യാമളയുടെ അർബുദ ചികിത്സകാരണം ഒരു വർഷമായി ഇരുവരും മാനസിക സമ്മർദത്തിലായിരുന്നെന്ന് ബന്ധുക്കൾ
ആറ്റിങ്ങൽ: വൃദ്ധദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ തോട്ടവാരം കുഴിയിൽമുക്ക് ശ്യാംനിവാസിൽ രാജേന്ദ്രൻ (71), ഭാര്യ ശ്യാമള (61) എന്നിവരാണ് മരിച്ചത്. ഇരുവരെയും തിങ്കളാഴ്ച രാവിലെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ശ്യാമളയുടെ മൃതദേഹം വീട്ടിെൻറ രണ്ടാം നിലയിലെ ടെറസിലെ ഷീറ്റ് മേഞ്ഞ കമ്പിയിലും രാജേന്ദ്രെൻറ മൃതദേഹം വീടിനു പിറകുവശത്തെ മാവിലുമാണ് കണ്ടത്. രണ്ടു ഭാഗത്തായിരുന്നെങ്കിലും ഒരുപോലുള്ള പുതിയ പ്ലാസ്റ്റിക് കയറിലാണ് ഇരുവരും തൂങ്ങിനിന്നത്.ഇരുവരും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇവരുടെ രണ്ട് ആൺമക്കളും ഗൾഫിലാണ്. ശ്യാമള അർബുദ ചികിത്സയിലായിരുന്നു. ഇതുകാരണം ഒരു വർഷമായി ഇരുവരും മാനസിക സമ്മർദത്തിലായിരുന്നെന്നും സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നുമില്ലായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. തിങ്കളാഴ്ച റേഡിയേഷന് പോകേണ്ട ദിവസമായിരുന്നു. തലേദിവസം സമീപത്തെ ബന്ധുവിനെ വിളിച്ച് തിങ്കളാഴ്ച വെളുപ്പിന് ക്ഷേത്രദർശനത്തിന് പോകുമെന്ന് അറിയിച്ചിരുന്നു.രാവിലെ സമീപവാസിയാണ് സംഭവം കണ്ടത്. ഉടൻതന്നെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ആറ്റിങ്ങൽ പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. മക്കൾ: ശരത്ത്, ശ്യാം. മരുമക്കൾ: അനു, രേഷ്മ.