കോവളം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞുവീണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നയാൾ മരിച്ചു. കോവളം ലൈറ്റ്ഹൗസ് ബീച്ചിലെ ക്രാബ് ക്ലബ് റസ്റ്റാറൻറ് ഉടമ മംഗലത്തുകോണം ഇടുക തെറ്റിവിളവീട്ടിൽ പരേതനായ പുഷ്പാംഗദെൻറയും ശാരദയുടെയും മകൻ സന്തോഷ് കുമാർ (50- ഉണ്ണി) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 8.30 ഓടെ വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച 10 മണിയോടെ മരിച്ചു. മൃതദേഹം േകാവിഡ് പരിശോധനകൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: സന്ധ്യ. മക്കൾ: ആദിത്യ സന്തോഷ്, ആതിര സന്തോഷ്.