ചാരുംമൂട്: മിഷനറി സിസ്റ്റേഴ്സ് ഓഫ് ക്വീൻ ഓഫ് ദ അപ്പോസ്തൽസ് സഭയിൽ സതേൺ പ്രോവിൻസിൽ അംഗമായ സിസ്റ്റർ ജോണില ചുണ്ടമലക്കുന്നേൽ (66) നിര്യാതയായി. ചാരുംമൂട് സെൻറ് ജോസഫ് കോൺവെൻറ് സുപ്പീരിയർ, പൂക്കോട്ടുപ്പാടം മേരിമാതാ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപകയും ഹെഡ്മിസ്ട്രസും പ്രോവിൻസ് കൗൺസിലർ, കൊല്ലം വാടി ദേവമാതാ സ്കൂൾ ഹെഡ്മിസ്ട്രസ്, ചങ്ങനാശ്ശേരി പൂവ്വം പ്രേഷിതറാണി കോൺവെൻറ് സുപ്പീരിയർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം ചൊവ്വാഴ്ച 10ന് ചാരുംമൂട് സെൻറ് മേരീസ് ലത്തീൻ കത്തോലിക്ക പള്ളി സെമിത്തേരിയിൽ.