മാന്നാർ: എറണാകുളം കളമശ്ശേരി എച്ച്.എം.ടി ഫാക്ടറി മുൻ ഉദ്യോഗസ്ഥൻ കുരട്ടിക്കാട് എട്ടാം വാർഡിൽ മാന്നാർ വില്ലേജ് ഓഫിസിന് സമീപം സാകേതം വീട്ടിൽ ജ്യോതിഷൻ എൻ. ശിവരാമൻ നായർ (79) നിര്യാതനായി. കേരള ക്ഷേത്ര സംരക്ഷണ സമിതി മുൻ പ്രചാർ പ്രമുഖ്, ബി.ജെ.പി മാന്നാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ബുധനൂർ കടമ്പൂർ തോപ്പിൽ കുടുംബാംഗം വനജ കുമാരി (റിട്ട. അലിൻഡ് സ്വിച് ഗിയർ ഡിവിഷൻ ഫാക്ടറി). മക്കൾ: ജ്യോതിലക്ഷ്മി, ശ്രീലക്ഷ്മി. മരുമകൻ: സഞ്ജു വിജയൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.