ആലപ്പുഴ: നഗരസഭ കാഞ്ഞിരംചിറ വാർഡിലെ മുൻ കൗൺസിലറും മൈക്ക് ഓപറേറ്റേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡൻറുമായിരുന്ന കാഞ്ഞിരംചിറ തയ്യിൽ ഹൗസിൽ ടി.എൽ. സ്റ്റീഫൻ (63) നിര്യാതനായി. കോൺഗ്രസിന് മൈക്ക് അനൗൺസ്മെൻറിലൂടെ ആലപ്പുഴയിൽ ശക്തി നൽകിയ ശബ്്ദത്തിന് ഉടമയായിരുന്നു. വാർഡിലെ വെള്ളക്കെട്ട് നീക്കിക്കിട്ടാൻ ശവപ്പെട്ടിയിൽ കിടന്ന് ഒറ്റയാൾ സമരവും നടത്തി ശ്രദ്ധയാകർഷിച്ചിരുന്നു. ഭാര്യ: റോസമ്മ. മകൾ: കെ.എസ്.യു ജില്ല പ്രസിഡൻറും മംഗലം വാർഡ് നഗരസഭ കൗൺസിലറുമായിരുന്ന അഡ്വ. ടിൻറു സ്റ്റീഫൻ. മരുമകൻ: ജാക്സൻ (അധ്യാപകൻ, മണ്ണഞ്ചേരി ഗവ. സ്കൂൾ). കോവിഡ് മാനദണ്ഡമനുസരിച്ച് മൃതദേഹം മംഗലം മാക്സ് മില്യൻ കോൾബോ ചർച്ച് സെമിത്തേരിയിൽ സംസ്കരിച്ചു.