കോതമംഗലം: പൈങ്ങോട്ടൂര്‍ കവലയില്‍ സ്വകാര്യബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പേഴക്കാപ്പിള്ളി പള്ളിച്ചിറങ്ങര കിഴക്കേവട്ടം അബ്ദുള്ഖാദറിെൻറ മകന് മുഹമ്മദ് സ്വാലിഹാണ് (24) മരിച്ചത്. കൊരിയര്‍ സർവിസ് സെയില്‍സ്മാനായ സ്വാലിഹ് തിങ്കളാഴ്ച വൈകീട്ട് 4.15ഓടെ പോത്താനിക്കാട് ഭാഗത്തുനിന്ന് പൈങ്ങോട്ടൂര്‍ ജങ്ഷനിലേക്ക് പോകവേയാണ് അപകടം. തൊടുപുഴയില്‍നിന്ന് മുള്ളരിങ്ങാടിന് സര്‍വിസ് നടത്തുന്ന സെൻറ് തോമസ് ബസാണ് ഇടിച്ചത്. പോത്താനിക്കാട് െപാലീസ് ഉടന്‍ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ചൊവ്വാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. തുടർന്ന് ഖബറടക്കം പള്ളിച്ചിറങ്ങര ജുമാമസ്ജിദ് ഖബർസ്ഥാനിൽ. മാതാവ്: നബീസ. സഹോദരിമാർ: സുമി, സൗമ്യ.