കോതമംഗലം: തെരുവുനായ് റോഡിനുകുറുകെ ചാടിയതിനെത്തുടർന്ന് സ്കൂട്ടർ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. പോത്താനിക്കാട് പുളിന്താനത്ത് താമസിക്കുന്ന തൃശൂർ കോലഴി ചെരുയേലിൽ അയ്യപ്പെൻറ മകൻ പ്രദീപാണ് (40) മരിച്ചത്. പുളിന്താനത്ത് ഇറച്ചിക്കച്ചവടം നടത്തിവരുകയാണ്. ഞായറാഴ്ച രാവിലെ പോത്താനിക്കാടിന് വരുമ്പോൾ പറമ്പഞ്ചേരിയിൽ നായ് കുറുകെ ചാടിയതോടെ നിയന്ത്രണംവിട്ട് സ്കൂട്ടർ മറിഞ്ഞു. കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് തൃശൂർ വടൂക്കര ശ്മശാനത്തിൽ. ഭാര്യ: രമ്യ. മക്കൾ: ആതിര, പരേതനായ അഭി, അഭിനവ്യ, അഭിയ.