കാലടി: കോവിഡ് ചികിത്സയിലിരുന്ന വയോധികൻ ഹൃദയാഘാതം മൂലം മരിച്ചു.
കാലടി കുറ്റിലക്കര പടയാട്ടിൽ വീട്ടിൽ പാപ്പച്ചനാണ് (68) മരിച്ചത്. ഭാര്യ: അൽഫോൻസ. മക്കൾ: അഖിൽ, അഞ്ജു.
മരുമകൻ: ബെൻ ജോൺസൻ. സംസ്കാരം ചൊവ്വാഴ്ച അങ്കമാലി വേങ്ങൂർ സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.