അടിമാലി: കുഴഞ്ഞുവീണ് മരിച്ച തോട്ടം തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചു. കല്ലാർ വട്ടയാർ വെങ്കായപ്പാറ ആദിവാസി കോളനിയിലെ അയ്യപ്പെൻറ മകൻ രാജനാണ് (52) മരിച്ചത്. തിങ്കളാഴ്ച രാവിലെ 11.30ന് വട്ടയാറിൽ ഏലത്തോട്ടത്തിൽ ജോലിചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന വഴി മരിക്കുകയായിരുന്നു.
തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ നടത്തിയ കോവിഡ് പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.