കുമളി: ദേശീയപാതയിൽ ബൈക്കിടിച്ച് പരിക്കേറ്റ ആദിവാസി സ്ത്രീ മരിച്ചു. കുമളി മന്നാക്കുടി ആദിവാസി കോളനിയിലെ മണിയുടെ ഭാര്യ ബിന്ദുമണിയാണ് (47) മരിച്ചത്. ഞായറാഴ്ച രാത്രി 10ഓടെ കുമളി ചെളിമടയിലായിരുന്നു ബൈക്കിടിച്ചത്. അപകടശേഷം ബന്ധുക്കൾക്കൊപ്പം വീട്ടിലേക്ക് പോയെങ്കിലും തിങ്കളാഴ്ച രാവിലെ കൂടുതൽ അവശനിലയിൽ കാണപ്പെട്ടു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ ഒമ്പതോടെ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ചൊവ്വാഴ്ച സംസ്കരിക്കും. അപകടത്തിനിടയാക്കിയ ബൈക്ക് കുമളി പൊലീസ് കസ്റ്റഡിയിലെടുത്തു. മക്കൾ: ബിനീഷ്, ബിനോയ്.