തൃശൂർ: മൂവാറ്റുപുഴ പോത്താനിക്കാടുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൃശൂർ കോലഴി സ്വദേശി മരിച്ചു. ചെറിയേലിൽ പരേതനായ അയ്യപ്പെൻറ മകൻ പ്രദീപ് (43) ആണ് മരിച്ചത്. ബൈക്കിനു കുറുകെ നായ് ചാടിയാണ് അപകടം. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഗുരുതര പരിക്കേറ്റ പ്രദീപിനെ മലങ്കര ഓർത്തഡോക്സ് സിറിയൻ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കയായിരുന്നു. തിങ്കളാഴ്ച ഉച്ചക്കുശേഷം നാലോടെയാണ് മരിച്ചത്. ഭാര്യ: രമ്യ. മക്കൾ: ആതിര, അഭിയ, അഭിനവ്യ, പരേതനായ അഭി.