കൊടുങ്ങല്ലൂർ: പുല്ലൂറ്റ് സ്വദേശിയായ വിദ്യാർഥിയെ തമിഴ്നാട്ടിലെ ഏർവാടിയിൽ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി. പുല്ലൂറ്റ് എടാകൂടത്തിൽ നൗഷാദിെൻറ മകൻ സാബിറാണ് (21) മരിച്ചത്. തൂങ്ങി മരിച്ചനിലയിലായിരുന്നു. പൊലീസ് വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. എറണാകുളത്ത് മൊബൈൽ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിയായ സാബിർ ഹോസ്റ്റലിൽ താമസിച്ചായിരുന്നു പഠിച്ചിരുന്നത്. ഇതിനിടയിൽ അവിടെനിന്ന് കാണാതാവുകയായിരുന്നു. മൃതദേഹം വീട്ടിലെത്തിച്ച് ഖബറടക്കി.