വടക്കാഞ്ചേരി: ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞ് സുഹൃത്തിെൻറ ബൈക്കിനു പിറകിലിരുന്ന് മടങ്ങവേ യുവാവ് ട്രെയിലർ ഇടിച്ച് മരിച്ചു. എളനാട്-കാളിയാ റോഡ് ചെമ്മനം കുന്നേൽ ശശികുമാറിെൻറ മകൻ സനോജ് (22) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12.45 നായിരുന്നു അപകടം. ഡ്രൈവിങ് ടെസ്റ്റിന് ഓട്ടോറിക്ഷയിൽ വന്ന സനോജ് ഒപ്പമുണ്ടായിരുന്ന ഗോപാലകൃഷ്ണെൻറ ബൈക്കിന് പുറകിലിരുന്നാണ് വീട്ടിലേക്ക് മടങ്ങിയത്. മടക്ക യാത്രയിൽ പാർളിക്കാട് ബസ് സ്റ്റോപ്പിന് സമീപം ബൈക്കിൽ ട്രെയിലർ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഗോപാലകൃഷ്ണനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സനോജിെൻറ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. മാതാവ്: സ്വപ്ന. സഹോദരി: ദേവിക.