ഇരിങ്ങല്ലൂർ: മഹല്ല് മുൻ സെക്രട്ടറിയും സുന്നി സെൻറർ ഉപദേശക സമിതി ചെയർമാനുമായ എളവന ഹുസൈൻ ഹാജി (78) നിര്യാതനായി. ഭാര്യ: ആമിന ഹജ്ജുമ്മ. മക്കൾ: ഹാഷിം, റഷീദ (അധ്യാപിക, ഇമ്പിച്ചാലി ഹാജി ഹയർ സെക്കൻഡറി സ്കൂൾ ചാലിയം), ഫൗസിയ (അധ്യാപിക, നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: ഡോ. എ.കെ അബ്ദുറഹീം (റിട്ട. പ്രഫ. ഫാറൂഖ് കോളജ്), ടി.കെ മുഹമ്മദ് സാലിഹ് (റിട്ട. ഇൻഫർമേഷൻ സയൻറിസ്റ്റ്, കാലിക്കറ്റ് വാഴ്സിറ്റി), റൂബി. സഹോദരങ്ങൾ: പരേതരായ മുഹമ്മദ് ഹാജി, കാസിം കോയ ഹാജി, കോയ ഹാജി.