പുലാമന്തോൾ: യു.പി. മഹല്ലിൽ താമസിച്ചിരുന്ന പരേതനായ കിഴക്കേതിൽ ഉണ്ണീൻകുട്ടി ഹാജിയുടെ മകൻ മൊയ്തീൻ കുട്ടി മാസ്റ്റർ (കുഞ്ഞാപ്പു മാസ്റ്റർ-67)) നിര്യാതനായി. ദീർഘകാലം പുലാമന്തോൾ ഗവ. ഹൈസ്കൂൾ അധ്യാപകനായിരുന്നു. ചുണ്ടമ്പറ്റ ഗവ. ഹൈസ്കൂളിൽ നിന്ന് പ്രഥമാധ്യാപകനായാണ് വിരമിച്ചത്. ഭാര്യ: ചെമ്മലശ്ശേരി പി.ടി.എസ്. മൂസക്കുട്ടി ഹാജിയുടെ മകൾ ജമീല. മക്കൾ: ഫിറോസ്, സാബു ഉണ്ണീൻ കുട്ടി, ഇജാസ്. മരുമക്കൾ: കറുത്തേടത്ത് ഷമീന (പുത്തനങ്ങാടി), കോറാടൻ ബുസൈന (പരവക്കൽ). സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, അബൂബക്കർ, ഉമർ, സൈനബ, ഖദീജ, റുഖിയ, ആയിശക്കുട്ടി, നബീസ, ഉമ്മുസൽമ, ഉമ്മുകുൽസു, പരേതയായ പാത്തുമ്മ.