ചെങ്ങന്നൂർ: മലങ്കര ഓർത്തഡോക്സ് സഭയിലെ മുൻ സീനിയർ വൈദികനും കൽക്കട്ട ഭദ്രാസന സെക്രട്ടറിയും സഭ മാനേജിങ് കമ്മിറ്റി അംഗവുമായിരുന്ന പാണ്ടനാട് വന്മഴി പൂതിയോട്ട് തേരകത്ത് വീട്ടിൽ ഫാ. ജേക്കബ് സ്കറിയ (72) നിര്യാതനായി. ഭാര്യ: തിരുവൻവണ്ടൂർ കല്ലിശ്ശേരി മണലേത്ത് കുടുംബാംഗം ഏലിയാമ്മ ജേക്കബ്. മക്കൾ: എലിസബത്ത് ജേക്കബ്, റീബ ജേക്കബ്.മരുമക്കൾ: ഡേവിഡ് (ബംഗളൂരു), നൈജു. മൃതദേഹം ബുധനാഴ്ച വൈകീട്ട് അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് ചെങ്ങന്നൂർ പഴയ സുറിയാനി പള്ളി സെമിത്തേരിയിൽ.