ആലപ്പുഴ: മുല്ലക്കൽ കേരള ടൈം ഹൗസ് സ്ഥാപന ഉടമയും പുളിമൂട് ജുമാമസ്ജിദ് പ്രസിഡൻറുമായ പവർഹൗസ് വാർഡ് തൈപ്പറമ്പിൽ ഷെജി നിവാസിൽ ടി.എ. മെഹബൂബ് (73) നിര്യാതനായി. ലജ്നത്തുൽ മുഹമ്മദിയ്യ മുൻ വൈസ് പ്രസിഡൻറാണ്. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം, സുന്നി മഹല്ല് ഫെഡറേഷൻ ആലപ്പുഴ മേഖല പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചുവരുകയായിരുന്നു. പുളിമൂട് തൈക്കാവായിരുന്നത് നമസ്കാരപ്പള്ളിയായും ജുമാമസ്ജിദായുമുള്ള പ്രവർത്തനം നടത്തിയ മെഹബൂബ് 40 വർഷമായി പുളിമൂട് പള്ളിയുടെ പ്രസിഡൻറായി തുടരുകയായിരുന്നു. മുസ്ലിം ലീഗിെൻറ ആദ്യ പിളർപ്പുകാലത്ത് ഐ.എൻ.എൽ ജില്ല സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: ഹുസൈബ. മക്കൾ: ടി.എം. ഷെബീർ (ദുബൈ), ടി.എം. സജീർ, ടി.എം. ഷെജി. മരുമക്കൾ: സബീന, റംസി (അബൂദബി), അനീഷ് ബഷീർ (അബൂദബി). ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് പടിഞ്ഞാറെ ഷാഫി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.