ചെങ്ങന്നൂർ: മകെൻറ വിയോഗ വാർത്തയറിഞ്ഞ് മണിക്കൂറുകൾക്കകം മാതാവും മരിച്ചു. മാന്നാർ പരുമല അലി മൻസിലിൽ ചായംപറമ്പിൽ വീട്ടിൽ പരേതനായ അലിക്കുട്ടിയുടെ ഭാര്യ നബീസ ബീവി (82), മകൻ ബഷീർ കുട്ടി (64) എന്നിവരാണ് മൂന്ന് മണിക്കൂറിെൻറ വ്യത്യാസത്തിൽ മരിച്ചത്. ബഷീർ കുട്ടി ഹൃദയസ്തംഭനത്തെ തുടർന്ന് തിങ്കളാഴ്ച രാത്രി എട്ടിന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരണമടഞ്ഞത്. മകെൻറ മരണവിവരം അറിഞ്ഞ മാതാവ് നബീസ ബീവി രാത്രി 11ഓടെ മരിച്ചു. നബീസ ബീവിയുടെ മറ്റ് മക്കൾ: മജീദ് (മോഡേൺ ടെയ്ലേഴ്സ്, മാന്നാർ), അബ്ദുല്ല, ഷാജഹാൻ, സാജിദ, റംലത്ത്, ഹാഷിം (സൗദി), നജീമ, റഷീദ, ഷബീർ. മരുമക്കൾ: ആബിദ, ഷാഹിദ, മാജിദ, റജീന, അനീസ, ഹാരിസ്, ഷാജഹാൻ, ഷബ്ന, പരേതനായ അമീർ. ബഷീർ കുട്ടിയുടെ മക്കൾ: മുഹമ്മദ് ഷമീർ, മുഹമ്മദ് ഷഹീർ (ഇരുവരും ദുബൈ), ഷബിന. മരുമക്കൾ: തസ്നി, സൗമി, സാജിദ്. ഇരുവരുടെയും ഖബറടക്കം മാന്നാർ ടൗൺ പുത്തൻപള്ളി ജുമാമസ്ജിദിലെ ഖബർസ്ഥാനിൽ ഒരേസമയം നടന്നു.