തുറവൂർ: യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പട്ടണക്കാട് പഞ്ചായത്ത് ഏഴാംവാർഡ് പഴുക്കാച്ചിറയിൽ പുഷ്കരനാണ് (65) മരിച്ചത്. കേസിൽ പ്രതിയായതിനെത്തുടർന്ന് വയനാട്ടിൽ ഒളിവിൽ കഴിയുമ്പോഴാണ് ഹൃദയാഘാതം ഉണ്ടായി മരണം സംഭവിച്ചത്. തുടർന്ന് മൃതദേഹം വിദേശത്തുള്ള മകൻ എത്തുന്നതുവരെ കോട്ടയെത്ത ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഗൾഫിലുള്ള മകൻ എത്തിയതിനെത്തുടർന്ന് നടപടികൾക്ക് ശേഷം ചൊവ്വാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു.