അമ്പലപ്പുഴ: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു. ആലപ്പുഴ വലിയമരം വാർഡ് നഹാസ് മൻസിലിൽ നസീറാണ് (61) മരിച്ചത്. കോവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഇദ്ദേഹം തിങ്കളാഴ്ച രാത്രിയോടെയാണ് മരിച്ചത്. ഭാര്യ: സുബൈദ. മക്കൾ: റിയാസ്, സുമയ്യ. മരുമക്കൾ: ഉഷറ, ഫൈസ്.
പറവൂർ: വടക്കേക്കര മാച്ചാംതുരുത്ത് പാടത്തുപറമ്പിൽ പരേതനായ യാക്കൂബിെൻറ ഭാര്യ കുഞ്ഞന്നം (85) കോവിഡ് ബാധിച്ച് മരിച്ചു. ശ്വാസതടസ്സം മൂലം കഴിഞ്ഞദിവസം താലൂക്ക് ആശുപത്രിയിൽ കൊണ്ടുവന്നപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്കാരം ബുധനാഴ്ച. മക്കൾ: സോഫി, വർഗീസ്, ബാബു, പൗലോസ്. മരുമക്കൾ: കോരത്, ജാൻസി, മേഴ്സി.