റാന്നി പെരുനാട്: ഓട്ടോ മറിഞ്ഞ് ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൂനങ്കര കുന്നുംപുറത്ത് പരേതനായ പൊന്നപ്പൻ ആചാരിയുടെ ഭാര്യ രാജമ്മ (74) മരിച്ചു. വെള്ളിയാഴ്ച രാവിലെ 10.45ന് മഠത്തുംമൂഴി കൊച്ചുപാലത്തിന് സമീപമാണ് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞത്. ഓട്ടോയിൽനിന്ന് തെറിച്ചുവീണ രാജമ്മയുടെ ദേഹത്തേക്ക് വണ്ടി മറിഞ്ഞു. മക്കൾ: രാഗിണി, ജയ. മരുമകൻ: ഹരിക്കുട്ടൻ (വിശ്വകർമ മഹാസഭ യൂനിയൻ ജോയൻറ് സെക്രട്ടറി). സംസ്കാരം പിന്നീട്.