ഹരിപ്പാട്: മുതിർന്ന കോൺഗ്രസ് നേതാവും ചിങ്ങോലി പഞ്ചായത്ത് മുൻ പ്രസിഡൻറുമായ ചിങ്ങോലി തേവശ്ശേരിൽ എൻ. ഉപേന്ദ്രൻ (തമ്പി സാർ -84) നിര്യാതനായി. മുതുകുളം എസ്.എൻ.എം.യു.പി സ്കൂൾ റിട്ട. പ്രഥമാധ്യാപകനാണ്. പല്ലന കുമാരനാശാൻ സ്മാരക സമിതി ചെയർമാൻ, കാർത്തികപ്പള്ളി താലൂക്ക് സർക്കിൾ സഹകരണ യൂനിയൻ പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കേരള എയ്ഡഡ് പ്രൈമറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എ.പി.ടി.യു) സംസ്ഥാന ട്രഷറർ, ജില്ല സഹകരണബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ഡി.സി.സി അംഗം, പെൻഷനേഴ്സ് അസോസിയേഷൻ ജില്ല വൈസ് പ്രസിഡൻറ്, കാർത്തികപ്പള്ളി താലൂക്ക് കാർഷിക വികസന ബാങ്ക് ഡയറക്ടർ, ഹരിപ്പാട് കോഓപറേറ്റിവ് ഹൗസിങ് സൊസൈറ്റി പ്രസിഡൻറ്, ചിേങ്ങാലി 263ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗം പ്രസിഡൻറ്, കരിമരത്തിങ്കൽ ശ്രീനാരായണ ഗുരുമന്ദിര സമിതി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ഭാര്യ: പരേതയായ ഡി. ചന്ദ്രലേഖ (റിട്ട. അധ്യാപിക, ചൂരവിള എൽ.പി സ്കൂൾ, ചിങ്ങോലി). മക്കൾ: അഡ്വ. യു. ചന്ദ്രബാബു (എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂനിയൻ കൗൺസിലർ), അർച്ചന. മരുമക്കൾ: മഞ്ജുഷ (അധ്യാപിക, എസ്.എൻ.വി.യു.പി സ്കൂൾ, മുതുകുളം), വിജു ബാലചന്ദ്രൻ (മുംബൈ). മൃതദേഹം ബുധനാഴ്ച രാവിലെ ചിങ്ങോലി പഞ്ചായത്ത് ഓഫിസിൽ പൊതുദർശനത്തിന് വെച്ചശേഷം 10ന് വീട്ടുവളപ്പിൽ സംസ്കരിക്കും.