കയ്പമംഗലം: ചൊവ്വാഴ്ച രാത്രി മതിലകത്ത് കെണ്ടയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച യുവാക്കളുടെ മൃതദേഹം സംസ്കരിച്ചു. പെരിഞ്ഞനം കൊറ്റംകുളം കൊണ്ടറപ്പശ്ശേരി വിശ്വംഭരെൻറ മകൻ വിജീഷ് (28), പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി പനപറമ്പിൽ വിജയെൻറ മകൻ വിജീഷ് (37) എന്നിവരാണ് മരിച്ചത്. ചക്കരപ്പാടം കാരയിൽ വിനോദിെൻറ മകൻ വിവേക് (23) ഗുരുതര പരിക്കേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രാത്രി 10.45ന് നടന്ന അപകടത്തിൽ വിജീഷ് വിശ്വംഭരൻ സംഭവസ്ഥലത്തും വിജീഷ് വിജയൻ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയുമാണ് മരിച്ചത്. വിജീഷ് വിശ്വംഭരെൻറ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബുധനാഴ്ച വൈകീട്ട് മൂന്നോടെയും വിജീഷ് വിജയേൻറത് നാലേ മുക്കാലോടെയുമാണ് അവരവരുടെ വീട്ടുവളപ്പുകളിൽ സംസ്കരിച്ചത്. ഇലക്ട്രീഷ്യനാണ് വിജീഷ് വിശ്വംഭരൻ. മാതാവ്: മണി. സഹോദരങ്ങൾ: വിജിത്ത്, വിജിത. കൽപണിക്കാരനായ വിജീഷ് വിജയെൻറ മാതാവ്: ചന്ദ്രിക. ഭാര്യ: ജിഷ. സഹോദരങ്ങൾ: വിബീഷ്, വിൻഷ.